ചൊല്ലക്കോം പറയക്കോം
വിശ്വമാനവികം ശബ്ദബ്ലോഗം / ഇ.എ.സജിം തട്ടത്തുമല
വിശ്വമാനവികം 1
കഥ
കവിത
ലേഖനം
വാർത്ത
ചിത്രം
നാടകം
അഭിമുഖം
വായനാപുരം
ഇത് ശബ്ദബ്ലോഗം
ഈയുള്ളവൻ അവർകളുടെ പ്രധാന ബ്ലോഗം
വിശ്വമാനവികം 1
ആണ്. ഈ ബ്ലോഗിൽ ചില ശബ്ദപരീക്ഷണങ്ങണാണ് ; അപശബ്ദങ്ങളേ !
Friday, November 12, 2010
പിടസ്വാതന്ത്ര്യം
ഈണമൊന്നുമില്ല
;
ഒരു
നർമ്മകവിത
വായിക്കാം
.
ചുമ്മാ
കേൾക്കുക
!
PIDASWATHANTHRYAM പിടസ്വാതന്ത്ര്യം
|
Upload Music
കവിത
പിടസ്വാതന്ത്ര്യം
ആ
നല്ല
ചെമ്പൂവും
ആടകളും
ആ
വര്‍ണ്ണത്തൂവലും
അങ്കവാലും
ആകെയഴകുള്ള
പൂവനെപ്പോല്‍
ആകണമെന്നു
പിടയ്ക്കു
മോഹം
കൊക്കലും
കൂകലും
ചുറ്റിച്ചിറയലും
കൊത്തു
കൂടുമ്പോഴൊക്കെ
ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത
നടത്തയും
ഒക്കെ
മോഹിച്ചു
പിടക്കോഴി
പൂവാല
വേലകള്‍
ഒന്നും
നടത്താതെ
എന്തിനീ
ഭൂമിയില്‍
ജീവിച്ചിരിയ്ക്കുന്നു
ഒട്ടും
ഉറങ്ങാന്‍
കഴിയുന്നതേയില്ല
ചിന്തിച്ചു
രവില്‍
ഇരുന്നു
പിടക്കോഴി
ആണിന്
മേധാവിത്വം
മേലിലീ
നാട്ടില്‍
വച്ചു
പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്
ദുരിതങ്ങളില്‍
നിന്നൊരു
മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല
തെല്ലും
മുട്ടയിട്ടീടുവാന്‍
കിട്ടില്ല
കട്ടായം
ഇട്ടാലും
മുട്ടകള്‍
കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍
തന്റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ
പൂവന്
കണ്ടിട്ടു
കാര്യം
!
വട്ടിയ്ക്കകത്തട
വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍
ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി
വച്ചിട്ടതില്‍
മുട്ടിയും
വച്ചാലും
തട്ടി
മറിച്ചിടാനൊട്ടും
മടിയ്ക്കില്ല
ചിക്കിച്ചികഞ്ഞിനി
കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല
ചുറ്റി
നടക്കില്ല
നിശ്ചയം
തള്ളിയിരിക്കുവാന്‍
കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു
,
മില്ല
മനസ്സില്ല
ചിന്നിച്ചിതറാതെ
കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി
സൂക്ഷിക്കുവാന്‍
നേരമില്ല
കാക്കയെടുക്കാതെ
പൂച്ച
പിടിയ്ക്കാതെ
കാത്തു
രക്ഷിക്കുവാനാളെത്തിരക്കണം
റാഞ്ചിയെടുക്കുവാന്‍
ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍
കിള്ളിറാനെത്തുമ്പോള്‍
ചീറ്റി
വിളിച്ചങ്ങു
ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും
വയ്യ
തന്നെ
തള്ളയായ്
പള്ളയും
തള്ളി
നടന്നാലും
തൊള്ള
തുറന്നങ്ങു
തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി
നടന്നുള്ളില്‍
ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ
കൊള്ളില്ല
പിള്ളേ
!
ചുറ്റിക്കളിച്ചിനി
പറ്റി
നടക്കാനും
പറ്റിച്ചു
തിന്നാനും
പറ്റില്ല
പൂവാ
കൊത്തിച്ചവിട്ടുവാന്‍
പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല
കുട്ടാ
!
നേരമിരുട്ടിയാല്‍
കൂട്ടിലും
കയറില്ല
ഒറ്റയ്ക്കും
തെറ്റയ്ക്കും
ചുറ്റി
നടക്കും
പേടിച്ചിരിക്കുന്ന
കാലം
കഴിഞ്ഞു
നേരമേതായാലും
ചെത്തി
നടക്കും
കൂകലില്‍
പൂവന്റെ
കുത്തക
വേണ്ടിനി
തൊണ്ട
കീറി
കൂകി
നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു
നിലാവു
കണ്ടപ്പോള്‍
'
കൊക്കരക്കോ
'
യെന്നു
കൂകി
പിടക്കോഴി
നേരം
പുലര്‍ന്നതാണെന്നും
കരുതി
വീട്ടുകാരോക്കെയും
ഞെട്ടിയുണര്‍ന്നപ്പോള്‍
'
ദോഷകാലം
'
വന്നു
മാടി
വിളിയ്ക്കുന്നു
'
കൊക്കരക്കോ
!
കൊക്കരക്കോ
!'
എങ്ങനെയെങ്കിലും
നേരം
വെളുപ്പിച്ചു
ചെന്നു
പിടിച്ചു
പിടക്കോഴിയെ
ഒട്ടുമമാന്തിക്കാന്‍
ഒന്നുമുണ്ടായില്ല
പെട്ടെന്ന്
കണ്ടിച്ചു
കറി
വച്ചു
തിന്നു
!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)